Thursday, July 23, 2026

നാളെ എസ്എഫ്‌ഐ രാജ്യവ്യാപക പഠിപ്പ് മുടക്ക്



ദില്ലിയില്‍ ജന്തര്‍ മന്തറില്‍ യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പൊലീസിനെയും സൈന്യത്തേയും ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന നിലപാടാണ് ഉണ്ടായത്.

ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്ന് വന്നു. ഇടതുപക്ഷ സംഘടനകളും എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രം?ഗത്ത് വന്നിരുന്നു. ദില്ലിയില്‍ പൊലീസിന്റെ നരനായാട്ടിനെതിരേയും എന്‍ ടി എ പിരിച്ചു വിടുക ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുകയെന്നീ ആവശ്യങ്ങളും ഉന്നയിച്ച് എസ് എഫ് ഐ രാജ്യ വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.

ജൂലൈ 24 നാളെയാണ് എസ് എഫ് ഐ പഠിപ്പു മുടക്ക്. ഇതിന് പുറമെ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. 24ന് രാത്രി സമരവും എസ്എഫ്‌ഐ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.


Post a Comment

Whatsapp Button works on Mobile Device only