പൂനൂർ പുഴയിൽ ഇന്നലെ വൈകുന്നേരം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എകരൂൽ സ്വദേശി ഷിജുവിനായുള്ള തിരച്ചിൽ രാവിലെ മുതൽ പുനരാരംഭിച്ചു.
ഇന്നലെ വൈകീട്ടാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി ഇയാൾ പുഴയിൽ ഇറങ്ങിയത്. കൂടെയുള്ളവർ ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇന്നലെ അർധരാത്രി വരെ നാട്ടുകാരെയും നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിന്ർ ഫയർ ഫോഴ്സ് സ്കൂബ ടീം, താമരശ്ശേരി പോലീസ്, സിവിൽ ഡിഫൻസ്, വൈറ്റ് ഗാർഡ്, എസ്.വൈ.എസ് സാന്ത്വനം, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, നാട്ടുകാർ എന്നിവർ ' ചേർന്നാണ് നേതൃത്വം നൽകുന്നത്.

Post a Comment