Monday, July 6, 2026

കക്കയം ഡാമിൽ ഹൈഡൽ ടൂറിസം ബോട്ട് സർവ്വീസ് പുനരാരംഭിച്ചു



കൂരാച്ചുണ്ട് കക്കയം ഡാമിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാൽ രണ്ടാഴ്ച മുൻപ് നിർത്തിവച്ച ഹൈഡൽ ടൂറിസം ബോട്ട് സർവീസ് മഴയത്ത് ജലം വർധിച്ചതോടെ പുനരാരംഭിച്ചു.


ഡാമിലെ ജലത്തിന്റെ അളവ് 2444 അടിയായി കുറഞ്ഞതിനാൽ ബോട്ട് സർവീസ് നടത്താൻ കഴിയാതെ നിർത്തിവച്ച തായിരുന്നു. 2015ൽ ആരംഭിച്ച ഹൈഡൽ ബോട്ട് സർവീസ് വെള്ളം ഇല്ലാത്തതിനാൽ ആദ്യമായാണ് ഇത്തവണ നിർത്തിവച്ചതായിരുന്നു


രണ്ടാഴ്ച‌ മുൻപ് ഡാമിലെ ജലനിരപ്പ് 2444 അടി ആയിരു ന്നത് മഴ വർധിച്ച തോതിൽ ലഭിച്ചതോടെ ഇന്നലെ 2461 അടിയായി കൂടി. ഇന്നലെ 16.013 മില്യൻ ക്യുബിക് മീറ്റർ വെള്ളം ഡാമിലുണ്ട്. ഡാമിന്റെ സംഭരണശേഷിയുടെ 47.12% ജലമാണുള്ളത്.


രണ്ടാഴ്ച മുൻപ് വൈദ്യുതി ഉൽപാദനം ദിവസേന ഒരു മില്യൻ യൂണിറ്റായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only