Friday, June 19, 2026

ലോഡ് ഷെഡിങ്ങിനെതിരെ ഉണ്ണികുളം KSEB ഓഫീസിന് മുൻപിൽ പന്ത് തട്ടി DYFI പ്രതിഷേധം


​ലോകകപ്പ് മത്സര സമയങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തി ഫുട്ബോൾ പ്രേമികളെ വഞ്ചിക്കുന്ന യു.ഡി.എഫ് സർക്കാർ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ണികുളം കെ.എസ്.ഇ.ബി (KSEB) ഓഫീസിലേക്ക് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. ഓഫീസിന് മുന്നിൽ പന്ത് തട്ടിയാണ്  ഡി.വൈ.എഫ്.ഐ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

​പ്രതിഷേധ സമരം ഡി.വൈ.എഫ്.ഐ മുൻ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം നിജിൽ രാജ് ഉദ്ഘാടനം ചെയ്തു. കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ബോധപൂർവ്വം വൈദ്യുതി മുടക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നിലപാട് അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ജനദ്രോഹ നടപടിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ടി.കെ. ശ്രീക്കുട്ടൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം സജിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിൻഷ നന്ദി രേഖപ്പെടുത്തി.

Post a Comment

Whatsapp Button works on Mobile Device only