ലോകരക്തദാന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള അവാർഡ് വീണ്ടും ഡിവൈഎഫ്ഐക്ക് ലഭിച്ചു. 2021 ജനുവരി ഒന്നാം തീയതി മുതൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആരംഭിച്ച സ്നേഹധമനി ക്യാമ്പയിന്റെ ഭാഗമായാണ് തുടർച്ചയായ വർഷങ്ങളിൽ ഡിവൈഎഫ്ഐക്ക് അവാർഡ് ലഭിക്കുന്നത്. എല്ലാ ദിവസവും ജില്ലയിലെ ചുമതലപ്പെടുത്തിയ മേഖലാ കമ്മിറ്റികളിൽ നിന്ന് 10 വീതം അംഗങ്ങൾ ആണ് മെഡിക്കൽ കോളേജിൽ രക്തം ദാനം ചെയ്യുന്നത്.ഇതിനുപുറമേ മറ്റ് അത്യാവശ്യഘട്ടങ്ങളിൽ ബ്ലഡ് ബാങ്ക് പറയുന്നതിന് അനുസരിച്ച് ഡിവൈഎഫ്ഐ രക്തം ദാനം നൽകി വരുന്നു. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത പദ്ധതികളിലൂടെ രക്തലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഡിവൈഎഫ്ഐ. ജില്ലയിലെ വിവിധ ബ്ലോക്ക് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാന സേനയും രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ് നിപ്പയും കോവിഡും പോലെയുള്ള പ്രതിസന്ധി കാലത്തെല്ലാം ബ്ലഡ് ബാങ്കിൽ രക്തലഭ്യത ഉറപ്പുവരുത്താൻ നിരന്തര ഇടപെടൽ DYFI നടത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലഡ് ബാങ്ക് അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപയിൽ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽജി ലിജീഷ് പുരസ്ക്കാരം ഏറ്റുവാങ്ങി പ്രസിഡണ്ട് കെ അരുൺ, സംസ്ഥാന കമ്മിറ്റി അംഗം കെ ഷെഫീഖ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ ഷാജി ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് പ്രൊഫസർ ഡോ അനു തോമസ്, ഡോ ജാസ്മിൻ, മാഹിൻ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Post a Comment