Tuesday, April 7, 2026

ബാലുശ്ശേരിയെ ഇളക്കി മറിച്ച് സച്ചിൻ ദേവിന്റെ പടുകൂറ്റൻ റോഡ് ഷോ


ആവേശം അലതല്ലിയ ഇന്നലയുടെ സായാഹ്നത്തിൽ പാതയോരങ്ങളിൽ ചെമ്പതാകയുമേന്തി യുവസാരഥിയുടെ റോഡ് ഷോ കാണാൻ എങ്ങും ജനക്കൂട്ടം. എൽഡിഎഫ് ബാലുശ്ശേരി മണ്ഡലം സ്ഥാനാർഥി കെ എം സച്ചിൻദേവിൻ്റെ റോഡ് ഷോയാണ് വിജയവിളംബരമായത്. ആയിരക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ കരുവണ്ണൂരിൽനിന്ന് റോഡ് ഷോ തുടങ്ങി. കൂറ്റൻ കൊടികളും സ്ഥാനാർഥിയുടെ ചിഹ്നവും ചിത്രവും 'സെറ്റാണ് വികസനം ബെസ്റ്റാണ് ബാലുശ്ശേരി' എന്ന ആലേഖനത്തോടെയുള്ള ടി ഷർട്ടുമണിഞ്ഞാണ് യുവാക്കളും യുവതികളുമെത്തിയത്. നടുവണ്ണൂർ, ഉള്ള്യേരി, പറമ്പിൻ മുകളിൽ , കോക്കല്ലൂർ, ബാലുശ്ശേരി വട്ടോളി, കരുമല,എകരൂൽ, എസ്റ്റേറ്റ്മുക്ക്, പെരിങ്ങളം വയൽ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ അഭിവാദ്യമർപ്പിക്കാനെത്തി. കരുവണ്ണൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ മുകുന്ദൻ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. ടി കെ സുമേഷ്, ഇസ്മയിൽ കുറുമ്പൊയിൽ, പി സുധാകരൻ, ടി എം ശശി, ദിനേശൻ പനങ്ങാട് എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. ഡിജെ സെറ്റും റോഡ് ഷോയ്ക്ക് മികവേകി. പൂനൂരിൽ നടന്ന സമാപന സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു.



Post a Comment

Whatsapp Button works on Mobile Device only