Wednesday, April 1, 2026

തേജസ്വി യാദവ് ഇന്ന് പേരാമ്പ്രയിൽ; എൽഡിഎഫ് തെരഞ്ഞെടുപ്പ് സമ്മേളനം വൈകിട്ട് നാലിന്

 


ആർജെഡി അഖിലേന്ത്യാ വർക്കിങ് ചെയർമാൻ തേജസ്വി യാദവ് ബുധനാഴ്ച വൈകിട്ട് നാലിന് പേരാമ്പ്രയിൽ സംസാരിക്കും. പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ചേരുന്ന സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ, പി.പി. സുനീർ എംപി, മുക്കം മുഹമ്മദ് തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്താണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവ് എത്തുന്നതിന്റെ ആവേശത്തിലാണ് മണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകർ.

Post a Comment

Whatsapp Button works on Mobile Device only