(1) 2026 മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് (31.03.2026) അവസാനിക്കുന്നതാണ്.
(2) 01.04.2026, 02.04.2026 (പെസഹാ വ്യാഴം), 03.04.2026 (ദു:ഖ വെള്ളി) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2026 ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിതരണം 04.04.2026 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. ഏപ്രിൽ മാസത്തെ വിഹിതം ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെയും, മേയ് മാസത്തെ വിഹിതം മുൻകൂറായി ഏപ്രിൽ 04 മുതൽ മേയ് 30 വരെയും വാങ്ങാവുന്നതാണ്.
(4) 2026 ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2026 ഏപ്രിൽ, മേയ് മാസങ്ങളിലെ ആകെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Post a Comment