സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി ബാലുശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലെ നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് കനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ (CBEU) കേരള സ്റ്റേറ്റ് കമ്മിറ്റി കസേരകൾ കൈമാറി. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (AKBEF) ബാലുശ്ശേരി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടങ്ങ് നടത്തി. ചടങ്ങിൽ സി.ബി.ഇ.യു (CBEU) കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ബിജീഷ് ഭാസ്‌ക്കർ എം, സ്റ്റേറ്റ് കമ്മിറ്റി മെമ്പറും എ.കെ.ബി.ഇ.എഫ് കോഴിക്കോട് ജില്ലാ ചെയർമാനുമായ സഖാവ് വി.വി. രാജൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പറും ബാലുശ്ശേരി ടൗൺ കമ്മിറ്റി സെക്രട്ടറിയുമായ സഖാവ് ബിൻജാസ് കെ എന്നിവർ ചേർന്ന് ആശുപത്രി അധികൃതരായ മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് പി.കെ, നഴ്സിംഗ് സൂപ്രണ്ട് ജുമൈലത്ത് പി.പി, ദീപ പി മറ്റ് ജീവനക്കാരും ചേർന്ന് കസേരകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സി.ബി.ഇ.യു സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ഉബൈബ് കെ.പി, സാം സണ്ണി, ജിതിൻ കെ, കെ.ബി.ഇ.സി സംസ്ഥാന കമ്മിറ്റി മെമ്പർ കെ.കെ. ലീന, എ.കെ.ബി.എഫ് ബാലുശ്ശേരി ടൗൺ കമ്മിറ്റി ചെയർമാൻ സോയേഷ് സി.പി തുടങ്ങിയവരും ടൗൺ കമ്മിറ്റി പ്രതിനിധികളും വിവിധ ബാങ്ക് ജീവനക്കാരും പങ്കെടുത്തു. ബാങ്കിംഗ് സേവനത്തിനൊപ്പം തന്നെ സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങളിൽ പങ്കുചേരുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.

Post a Comment