കൊയിലാണ്ടി കുറുവങ്ങാട് നടന്ന വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍. മൂവരും യാത്ര ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനം ഇടിച്ചെന്ന സംശയമാണ് നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത്. വാഹനത്തിൻ്റെ പിറകുവശം തകർന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം. സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെങ്കിൽ പിൻഭാഗം തകരുമോ എന്ന ചോദ്യമാണ് ഉയർത്തുന്നത്.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. എംബിബിഎസ് വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍, അഭിനവ്, അഭിയാന്‍, എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് തന്നെ മൂന്ന് പേര്‍ക്കും മരണം സംഭവിച്ചു.


Post a Comment