കണ്ണൂർ: ധർമ്മടം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ തലശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ സച്ചിൻ കൃഷ്ണയ്ക്കാണ് അദ്ദേഹം പത്രിക കൈമാറിയത്. മണ്ഡലത്തിൽ പത്രിക സമർപ്പിക്കുന്ന ആദ്യ സ്ഥാനാർത്ഥിയാണ് അദ്ദേഹം.
നേരത്തെ നിശ്ചയിച്ചിരുന്ന വാഹന പ്രചാരണം ഒഴിവാക്കി നേരിട്ടാണ് മുഖ്യമന്ത്രി പത്രികാ സമർപ്പണത്തിനെത്തിയത്. സ്പീക്കർ എ.എൻ. ഷംസീർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് "പറയാനുണ്ട്, പിന്നെപ്പറയാം" എന്ന് മാത്രം പ്രതികരിച്ച് അദ്ദേഹം മലപ്പുറത്തെ പരിപാടികൾക്കായി തിരിച്ചു.

Post a Comment