GLP സ്കൂൾ പൂനൂർ (കേളോത്ത്) PTA യുടെ നേതൃത്വത്തിൽ 'കുട്ടി തക്കാരം 'എന്ന പേരിൽ ഫുഡ് ഫെസ്റ്റ് നടത്തി .കുട്ടികളുടെ രക്ഷിതാക്കൾ വീടുകളിൽ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന പലതരത്തിലുള്ള പലഹാരങ്ങൾക്ക് രുചി പെരുമ ഏറെയായിരുന്നു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീമതി ലതിക കെ പി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വ്ലോഗർ ജവാദ് പൂനൂർ മുഖ്യാതിഥിയായി , പ്രധാന അധ്യാപിക പ്രീതടീച്ചർ സ്വാഗതം പറഞ്ഞു ,പിടിഎ പ്രസിഡണ്ട് അഞ്ചു അധ്യക്ഷതവഹിച്ചു. മഹിജ, ജിൻഷ , സജിത്ത് ,സരിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.


Post a Comment