Monday, February 16, 2026

മുതുവണ്ണാച്ചയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു




കടിയങ്ങാട് മുതുവണ്ണാച്ചയിൽ സിപിഐഎം പ്രവർത്തകനു വെട്ടേറ്റു. കുനീമ്മൽ ദിനേശൻ (50 )ന് ആണ് വെട്ടേറ്റത്.രാത്രി 7.30 ഓട് കൂടിയായിരുന്നു സംഭവം. മുതുവണ്ണാച്ച- പാറക്കെട്ട് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ദിനേശനെ ബൈക്കിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. ബിജെപി പ്രവർത്തകരാണ് അക്രമണത്തിൽ പിന്നിൽ എന്ന് സിപിഎം ആരോപിച്ചു.മുൻ വൈരാഗ്യം ആണ് സംഭവത്തിന് പിന്നിൽ എന്ന് കരുതുന്നു. തലയ്ക്കും, കഴുത്തിനും, കൈയ്ക്കും, കാലിനും വെട്ടേറ്റ ദിനേശനെ പരിക്ക് സാരമായതിനാൽ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Whatsapp Button works on Mobile Device only