Wednesday, February 25, 2026

ഖദീജ റജയ്ക്ക് സ്വീകരണം നൽകി

 


പൂനൂർ: ദേശീയ സബ്ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളിമെഡൽ കരസ്ഥമാക്കിയ കേരള ടീമിലെ അംഗവും പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ ഖദീജ റജയ്ക്ക് സ്കൂൾ അസംബ്ലിയിൽ സ്വീകരണം നൽകി.


സീനിയർ അസിസ്റ്റൻറ് വി അബ്ദുൽ സലീം അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി കെ മഹേഷ് മെഡൽ അണിയിച്ചു. വി എച്ച് അബ്ദുൽസലാം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ സംസാരിച്ചു. കെ അബ്ദുസലീം സ്വാഗതവും കെ ദിൽന നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only