ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ പ്രവർത്തി നടന്നു വരുന്ന PMGSY റോഡുകളുടെ പ്രവർത്തി അടിയന്തിരമായി പൂർത്തീകരിക്കാൻ എം എൽ എ അഡ്വ കെ എം സച്ചിൻദേവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .എം എൽ എ ഇടപെട്ടതിന്റെ ഭാഗമായിട്ടാണ് ബാലുശ്ശേരി മണ്ഡലത്തിൽ 5 റോഡുകൾക്ക് ഫണ്ട് ലഭ്യമായിട്ടുള്ളത് .പുതിയ 6 റോഡുകൾ കൂടി പരിഗണന പട്ടികയിൽ ഉൾപെട്ടിട്ടുണ്ട് .നടുവണ്ണൂർ വാകയാട് റോഡ് .(4.89 കോടി )പ്രവർത്തി പൂർത്തിയായി .വാകയാട് ഹൈസ്കൂൾ ജക്ഷൻ അറപ്പീടിക റോഡ് (3.68 കോടി) പ്രവർത്തി പൂർത്തിയായി .തെരുവത്ത്കടവ് കാരാട്ടുപാറ റോഡ് 5.59കോടി പ്രവർത്തി പൂർത്തിയായി .വട്ടോളി ഇയ്യാട് റോഡ് 3.68 കോടി പ്രവർത്തി നടക്കുന്നു.പുത്തഞ്ചേരി ഉള്ളൂർ റോഡ് 7.74 കോടി പ്രവർത്തി നടക്കുന്നു.
ആവശ്യമായ വീതി ലഭിക്കാത്തത് കാരണവും ജൽജീവമിഷൻ വിവിധ റീച്ചുകളിൽ പ്രവർത്തി പൂർത്തീകരിക്കുന്നതിൽ താമസം
വന്നതും ചില റോഡുകൾ പൂർത്തീകരിക്കാൻ കാലതാമസം വന്നിട്ടുണ്ട് .കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ എം എൽ എ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രവർത്തി പൂർത്തികരിക്കാൻ എം
എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് .പതിനാറോളം യോഗങ്ങൾ ഇതുമായി ബദ്ധപെട്ട് മാത്രം എം എൽ എ നേരിട്ട് വിളിച്ചു ചേർത്തുന്നു.

Post a Comment