Saturday, January 31, 2026

'പഠനഭാരം കുറയും'; അടുത്ത അധ്യയനവർഷം സിലബസ് 25% കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി



സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നു. പത്താം ക്ലാസിൽ സിലബസ് അധികമാണെന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അടുത്ത അധ്യയനവർഷം പാഠ്യവിഷയം 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.


പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Post a Comment

Whatsapp Button works on Mobile Device only