Saturday, January 31, 2026

നന്മണ്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി; പൊലീസിൽ പരാതി നല്‍കി കുടുംബം

നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. വൈകിട്ട് നാല് മണിയോടെ കുട്ടി നന്മണ്ടയിൽ നിന്നും കോഴിക്കോട് നഗരത്തിലേക്കുള്ള ബസ്സിൽ കയറി പോയതായി വിവരമുണ്ട്. എന്നാൽ രാത്രിയായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകുകയായിരുന്നു.


കഴിഞ്ഞ ദിവസം സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കവും പ്രശ്നങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. ഈ സംഭവത്തിന് പിന്നാലെയാണോ കുട്ടിയുടെ തിരോധാനം എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താനായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.




Post a Comment

Whatsapp Button works on Mobile Device only