Sunday, May 24, 2026

കോളനി മുക്കിൽ ബൈക്ക്‌ താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു


കായണ്ണ: കൂട്ടാലിട കൂരാച്ചുണ്ട് റോഡിൽ കോളനിമുക്കിൽ ബൈക്ക്‌ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോഴിക്കോട് എയർ പോട്ടിൽ താൽകാലിക ജീവനക്കാരനാണ്.കൂരാച്ചുണ്ട് .നരി നട കുഴിപ്പള്ളിൽ സിദ്ധാർത്ഥ് (24) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ജോലിക്കായികോഴിക്കോട് എയർപോട്ടിലേക്ക് പോവും വഴിയാണ് അപകടമെന്ന് കരുന്നു. ഇന്ന് വൈകിട്ട് 3 മണിക്ക് അതുവഴി നടന്നു പോയ പെൺകുട്ടിയാണ് ബൈക്കിന് ചേർന്ന് കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. 3 മീറ്റർ താഴ്ചയിലാണ് ബൈക്ക് വീണത്. റോഡിൽ കൂടി നടന്നു പോകുന്നവർ ശ്രദ്ധിക്കാത്ത ഇടമാണ്. കൂരാച്ചുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ചു.

വാഹനം ഇടിച്ചു തെറിപ്പിച്ചതാണോ .അറിയാതെ വീണതാണോ എന്നാന്ന് നാട്ടുകാരുടെ സംശയം

Post a Comment

Whatsapp Button works on Mobile Device only