Thursday, November 5, 2026

ഷാർജയിൽ ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശിയടക്കം രണ്ട് മലയാളികൾ മരിച്ചു

 


ഷാർജയിൽ ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശിയടക്കം രണ്ട് മലയാളികൾ മരിച്ചു. ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ, പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉമ്മുൽഖുവൈനിലെ പ്രമുഖ കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.

​ഷാർജ അൽഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. പരേതനായ രമേഷ് കുമാറിന്റെ ഭാര്യ ദൃശ്യയാണ്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളുണ്ട്.

Post a Comment

Whatsapp Button works on Mobile Device only