Thursday, November 5, 2026

കോഴിക്കോട് വെള്ളിപറമ്പിൽ തലയോട്ടിയും ശരീരവശിഷ്ടങ്ങളും കണ്ടെത്തി; മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു

 


കോഴിക്കോട്: വെള്ളിപറമ്പ് സദ്ഭാവന സ്കൂളിന് സമീപമുള്ള അത്തർവാല കുന്നിൽ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്ത് കാട് വെട്ടാനെത്തിയ തൊഴിലാളിയാണ് കാട്ടിക്കുള്ളിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടത്.

​തുടർന്ന് ഇയാൾ വിവരം പ്രദേശവാസികളെ അറിയിക്കുകയും ഉടൻ തന്നെ മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സന്ദേശം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​പരിസരപ്രദേശങ്ങളിൽ നിന്ന് അടുത്തിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് നിലവിൽ ശേഖരിച്ചു വരുന്നത്. പ്രദേശവാസിയായ ഏകദേശം 66 വയസ്സ് പ്രായമുള്ളയാളെ ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Post a Comment

Whatsapp Button works on Mobile Device only