കാരന്തൂര്‍: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ അംഗീകൃത സ്‌കില്‍ സെന്ററുകളുടെ പ്രവര്‍ത്തന മികവ് മുന്‍നിര്‍ത്തി സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തില്‍ കോഴിക്കോട് മര്‍കസ് ഐ ടി ഐ ഒന്നാം സ്ഥാനം സ്വന്തമാക്കി. സംസ്ഥാനത്തെ 120 ഓളം എല്‍ ബി എസ് സ്‌കില്‍ സെന്ററുകളില്‍ നിന്നാണ് മര്‍കസ് ഐ ടി ഐ ഈ നേട്ടം കൈവരിച്ചത്. കോഴ്‌സുകളുടെ ഗുണനിലവാരം, വിദ്യാര്‍ഥികളുടെ പങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മത്സരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ജോണ്‍ കോക്‌സ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എല്‍ ബി എസ് ഡയറക്ടര്‍ ഡോ. ജയമോഹന്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി. മര്‍കസ് ഐ ടി ഐ കോഓഡിനേറ്റര്‍ വി കെ ഇറാഷ് ഏറ്റുവാങ്ങി. എല്‍ ബി എസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. നന്ദന്‍, മുജീബ് റഹ്മാന്‍, എക്‌സ്ട്രീം മള്‍ട്ടിമീഡിയ ഡയറക്ടര്‍ ബിനുരാജ്, വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment