Monday, October 12, 2026

നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; ഭർത്താവിന് പരിക്ക്



​ നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി ദാരുണമായി മരിച്ചു. നരിക്കുനി കൂടത്തിൽ മുർഷിദ (26) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് ജാസിമിന് പരിക്കേറ്റു.

​ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നരിക്കുനി പന്നൂർ റോഡിൽ കൂടത്തിൽ ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഭർത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുർഷിദ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

​ശബ്ദം കേട്ട് ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, മുർഷിദയുടെ ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Whatsapp Button works on Mobile Device only