പൂനൂരിൽ സംസ്ഥാനപാതയിൽ മുജാഹിദ് പള്ളിക്ക് സമീപത്തുള്ള ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.ബാലുശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു.
അപകടസമയത്ത് വിദ്യാർത്ഥിനി മാത്രമാണ് ബസ്റ്റോപ്പിലുണ്ടായിരുന്നത്. മറ്റു യാത്രക്കാർ തൊട്ടുമുമ്പ് വന്ന ബസ്സിൽ കയറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി.

Post a Comment