Wednesday, October 7, 2026

ക്ഷേമ പെൻഷൻ അർഹതാ മാനദണ്ഡത്തിൽ നിന്ന് വീട്ടിലെ എയർ കണ്ടിഷൻ, 1000 സിസിയിൽ താഴെയുള്ള കാറുകൾ ഒഴിവാക്കി

 


തിരുവനന്തപുരം: ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡത്തിൽ നിന്ന് വീട്ടിലെ എയർ കണ്ടിഷൻ ഒഴിവാക്കി.സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് നേരത്തെ നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ടി പി അഷ്റഫ് അലി എംഎൽഎ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് കാലോചിതമായി പരിഷ്‌കരിക്കുന്ന സൂചന നൽകിയത്.


 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രോഗികളടക്കമുള്ള വീടുകളിൽ പലപ്പോഴും എയർ കണ്ടീഷൻ ചെയ്യാറുണ്ട്.


1000 സിസിയിൽ താഴെയുള്ള കാറുകൾ ഉള്ളതിന്റെ പേരിലും വീട്ടിലെ വയോജനങ്ങൾക്ക് ക്ഷേമപെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only