ബാലുശ്ശേരി: കുന്നിക്കൂട്ടം മലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ചാരായ വാറ്റുകേന്ദ്രം പേരാമ്പ്ര എക്‌സൈസ് സർക്കിൾ സംഘം കണ്ടെത്തി തകർത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ, ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന 220 ലിറ്റർ വാഷ് എക്‌സൈസ് സംഘം പിടിച്ചെടുത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (AEI) ചന്ദ്രൻ കുഴിച്ചാലിലിന്റെ നേതൃത്വത്തിലായിരുന്നു മലയോര മേഖല കേന്ദ്രീകരിച്ച് പരിശോധന നടന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരായ വിഷ്ണു, അനൂപ് മയങ്ങിയിൽ, ജംഷീർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വ്യാജമദ്യ നിർമാണവും അനധികൃത മദ്യവിൽപ്പനയും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

Post a Comment