Saturday, September 26, 2026

താമരശ്ശേരി കോരങ്ങാട് പോലീസ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

 


താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപം പോലീസ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിലെ പൈപ്പിൽ വടകരയിൽ നിന്നും തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന പോലീസ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ പോലീസ് വാനിന്റെ പിൻഭാഗമാണ് തകർന്നത്. വാനിൽ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കുകൾ ഇല്ല.

Post a Comment

Whatsapp Button works on Mobile Device only