Monday, September 7, 2026

പോക്സോ കേസ്സില്‍ പേർസണൽ ജിം ട്രൈനെർ അറസ്റ്റില്‍

 


പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനം നടത്തിയ  അത്തോളി കോളക്കാട് സ്വദേശി വെള്ളാം പറമ്പത്ത് വീട്ടില്‍ റിഷാദ് (25 വയസ്സ്) നെ എലത്തൂർ പോലീസ് പിടികൂടി.


അന്നശ്ശേരി സ്വദേശിയായ വിദ്യാർത്ഥിനിയെ ഇവരുടെ പേഴ്സണൽ ജിം ട്രെയിനർ വീട്ടിൽ വന്ന് ലൈംഗിക ഉദ്ദേശത്തോടെ വിദ്യാർത്ഥിനിയുടെ നിക്കറിട്ട ഫോട്ടോകൾ നിർബന്ധിച്ചെടുക്കുകയും, ശേഷം ഈ ഫോട്ടോകൾ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ആയി പരാതിക്കാരിക്ക് അയച്ചുകൊടുക്കുകയും,  സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം വിദ്യാർത്ഥിനിയ കാറിൽ കയറ്റി വയനാട്ടിലെ വൈത്തിരിയിലുള്ള ഒരു വില്ലയിൽ എത്തിച്ചു പ്രതി ജ്യൂസിൽ  മയക്കുമരുന്ന് കലക്കി വിദ്യാർത്ഥിനിയ നിർബന്ധിപ്പിച്ചു കുടിപ്പിച്ച് അർദ്ധ ബോധാവസ്ഥയിലാക്കി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും, വിദ്യാർത്ഥിനിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും പ്രതി ഫോണിൽ പകർത്തുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. എലത്തൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർമാരായ നിമിൻ. കെ. ദിവാകരൻ, ഷാമിൽ, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അത്തോളി വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.പ്രതി അത്തോളി, അണ്ടിക്കോട്, തിരുവങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജിം ട്രൈനെർ ആയും, പേർസണൽ ട്രൈനെർ ആയും ജോലിയെടുത്തു വരികയായിരുന്നു.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

Whatsapp Button works on Mobile Device only