Tuesday, September 29, 2026

ജില്ലയിൽ മികവിൽ ഒന്നാമതായി കോക്കല്ലൂർ എൻ.എസ്.എസ് യൂണിറ്റ്



പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. എലത്തൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് വിദ്യബാലകൃഷ്ണനിൽ നിന്ന് പ്രിൻസിപ്പൽ എൻ.എം.നിഷ, പ്രോഗ്രാം ഓഫീസർ കെ.ആർ.ലിഷ, എൻ.എസ്.എസ് വളണ്ടിയർമാരായ വേദ രാജീവ്, എം.ആർ. ശ്രീലക്ഷ്മി, ഘനശ്യാം എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഹയർ സെക്കന്ററി സ്റ്റേറ്റ് 

കോഡിനേറ്റർ ഡോ.എസ്.സന്തോഷ്കുമാർ

മുഖ്യാതിഥിയായ പരിപാടിയിൽ റീജനൽ പ്രോഗ്രാം കോഡിനേറ്റർ എസ്.ശ്രീചിത്ത്,ക്ലസ്റ്റർ കൺവീനർ കെ.പി.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


ജൈവകൃഷി വ്യാപനം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, വയനാട് പുനരധിവാസം, ഉപജീവനം, ചെണ്ടുമല്ലി കൃഷി, വായനശാല ശാക്തീകരണം എന്നിവ മികച്ച രീതിയിൽ സംഘടിപ്പിച്ചതിനാണ് പുരസ്കാരം.

Post a Comment

Whatsapp Button works on Mobile Device only