Monday, September 28, 2026

​എൻ.എസ്.എസ് മികച്ച യൂണിറ്റ് പുരസ്കാരം നന്മണ്ട ഹയർ സെക്കൻ്ററി സ്‌കൂളിന്



​2025 - 26 വർഷത്തെ നാഷണൽ സർവ്വീസ് സ്‌കീമിൻ്റെ (NSS) മികച്ച യൂണിറ്റിനുള്ള ജില്ലാതല പുരസ്‌കാരം നന്മണ്ട ഹയർ സെക്കൻ്ററി സ്‌കൂൾ സ്വന്തമാക്കി. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് ആർട്‌സ് & സയൻസിൽ നടന്ന ചടങ്ങിൽ എലത്തൂർ മണ്ഡലം എം.എൽ.എ അഡ്വ. വിദ്യ ബാലകൃഷ്ണനിൽ നിന്ന് സ്‌കൂൾ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

​പ്രിൻസിപ്പാൾ ഇൻ-ചാർജ് ലീന എ.കെ, പ്രോഗ്രാം ഓഫീസർ വിനീത ഇടച്ചന, എൻ.എസ്.എസ് വൊളൻ്റിയർ ഹിസ റിനു എന്നിവർ ചേർന്നാണ് എം.എൽ.എയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത്.

​കേരള സ്റ്റേറ്റ് എൻ.എസ്.എസ് കോർഡിനേറ്റർ സന്തോഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ എൻ.എസ്.എസ് കോർഡിനേറ്റർ, റീജിയണൽ കോർഡിനേറ്റർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ, ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പാൾമാർ, പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Whatsapp Button works on Mobile Device only