Wednesday, September 2, 2026

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും



ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷ. മുംബൈ വ‍്യവസായി ദിനേശ് മേനോന്‍റെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. ഒരു മാസത്തിനുള്ളിൽ പണം നൽകണമെന്നാണ് കോടതി വിധിയിൽ പറയുന്നത്. പണം അടക്കാത്ത പക്ഷം മൂന്ന് മാസം വരെ തടവു ശിക്ഷ അടക്കേണ്ടി വരും. ശിക്ഷ ഒരു വർഷമായതിനാൽ എംഎൽഎ സ്ഥാനത്തിന് അയോഗ‍്യതയുണ്ടാകില്ല.


കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മാണി സി. കാപ്പനെതിരായ പരാതി. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അപ്പീലിന് പോകുമെന്നും എംഎൽഎ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

Post a Comment

Whatsapp Button works on Mobile Device only