Tuesday, September 22, 2026

മെഡിക്കൽ കോളേജ് വികസന സമിതി: രാഷ്ട്രീയ പ്രതിനിധികളെ ഒഴിവാക്കിയതിനെതിരെ എൽ.ഡി.എഫ് മെഡിക്കൽ കോളേജ് മാർച്ച്



കോഴിക്കോട് :മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിൽ നിന്നുംരാഷ്ട്രീയപാർട്ടി പ്രതിനിധികളെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച്  എൽഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കോവൂർഅങ്ങാടിയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും നിരവധി പ്രവർത്തകർ അണിനിരന്ന മാർച്ച് മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിനു മുമ്പിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷം ഭരിച്ച കഴിഞ്ഞ പത്ത് വർഷവും ആശുപത്രിയുടെ വികസനത്തിൽ യാതൊരു രാഷ്ട്രീയവും കണ്ടിരുന്നില്ല എന്ന്  മെഹബൂബ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഏറെ വികസനം നടന്ന ഈ വർഷങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള വികസന സമിതിയായിരുന്നുഉണ്ടായിരുന്നത്.

ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയെല്ലാം ഒഴിവാക്കി അഴിമതി നടത്തുന്നതിനുള്ള അവസരമായി കാണുകയാണ് ഭരണപക്ഷം ചെയ്തതെന്നും എം.മഹബൂബ് ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: പി.ഗവാസ് അധ്യക്ഷതവഹിച്ചു. 


LDF കൺവീനർ മുക്കം മുഹമ്മദ്, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ, മറ്റ് LDF നേതാക്കളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചു...

Post a Comment

Whatsapp Button works on Mobile Device only