Wednesday, September 16, 2026

പൂനൂർ വെട്ടിയൊഴിഞ്ഞ തോട്ടത്ത് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കെ കാട്ടുപന്നിയുടെ ആക്രമണം; ഗൃഹനാഥന് പരിക്ക്



പൂനൂർ : വീട്ടിലെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. പൂനൂർ വെട്ടിയൊഴിഞ്ഞ തോട്ടം പ്രദേശത്താണ് സംഭവം. കെ.കെ. അബ്ദുൽ ഖാദർ (59) ആണ് പരിക്കേറ്റത്.


രാവിലെ ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. വരാന്തയിൽ ഇരുന്ന് പത്രം വായിക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. അബ്ദുൽ ഖാദറിന് നേരെ കുതിച്ചെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.


ആക്രമണത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Whatsapp Button works on Mobile Device only