Monday, September 7, 2026

മാഹിക്ക് ചുറ്റും എക്സയിസ് മൊബൈയിൽ യുണിറ്റ് പരിഗണനയിൽ: മന്ത്രി എം ലിജു

 


എക്സയിസ് മന്ത്രി എം ലിജു മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി  സന്ദർശിച്ചു. പുതുച്ചേരി  സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ നിന്ന് മദ്യക്കടത്ത് തടയാൻ മൊബൈയിൽ യുണിറ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന്   മന്ത്രി എം ലിജു പറഞ്ഞു. മാഹിക്ക് ചുറ്റുമുള്ള ചെക്ക് പോസ്റ്റ് അപരാപ്തമാണെന്ന്  പരാതി ഉയർന്നിരുന്നു. ഊടുവഴിയിലൂടെയും മറ്റും മദ്യകടത്ത് വ്യാപകമാണ്. ഇത് തടയാൻ മൊബെയിൽ യുണിറ്റ് അനിവാര്യമാണ്. ഇത് സംബന്ധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അടക്കം നൽകിയ പരാതിയുടെ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. യു ഡി എഫ് നേതാക്കളായ അഡ്വ കെ പ്രവീൺ കുമാർ എം എൽ എ, അഡ്വ ഐ മൂസ്സ, വി എം ചന്ദ്രൻ , സുനിൽ മടപ്പള്ളി, സി കെ വിശ്വൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല , കാവിൽ രാധാകൃഷ്ണൻ ,കെ അനിൽകുമാർ , ഹാരിസ് മുക്കാളി, ബാബു ഒഞ്ചിയം,മോഹൻ പാറക്കടവ്,  സതീശൻ കുരിയാടി, നസീർ വീരോളി , സുബിൻ മടപ്പള്ളി , കെ പി രവീന്ദ്രൻ , പുരുഷു രാമത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only