Tuesday, September 15, 2026

കൂടുതൽ കരുത്തേകി മുന്നേറാൻ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു



 സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരെയാണ് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. രാജ്യസഭാംഗമായ ഡോ. ജോൺ ബ്രിട്ടാസ് എംപിയെയും ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്.


സമിതിയിൽ പുതിയ ഒൻപത് അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പി എസ് സഞ്ജീവ്,എം ശിവപ്രസാദ്,ആദർശ് എം സജി,എം വിജിൻ,എൻ സുകന്യ,ജെയ്ക്ക് സി തോമസ്,സുബൈദ ഇസ്‌ഹാഖ്,ഒ എസ് അംബിക, പ്രഭാവർമ്മ എന്നിവരെയാണ് സമിതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


പുതിയ കാലത്ത് സിപിഐഎമ്മിന്റെ പ്രവര്‍ത്തനം ഏതുവിധത്തില്‍ ശക്തിപ്പെടുത്താം, ദൗര്‍ബല്യങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നത്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തലത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.


പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഓരോ ബ്രാഞ്ചിന്റെയും നേരിട്ടുള്ള ചുമതല ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് തന്നെ നൽകാൻ വിപുലീകൃത സംസ്ഥാന സമിതി തീരുമാനിച്ചു.



Post a Comment

Whatsapp Button works on Mobile Device only