Saturday, September 12, 2026

സീതാറാം യെച്ചൂരി ചിത്രങ്ങളിലൂടെ

 


സിപിഐ എം ജനറൽ സെക്രട്ടറിയും ദേശീയ രാഷ്ട്രീയത്തിലെ സമുന്നത നേതാവുമായ സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമ ദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ വിദ്യാർഥി കാലം മുതലുള്ള വിവിധ ചിത്രങ്ങളിലൂടെ ഒരു യാത്ര..


അവിഭക്ത ആന്ധ്രാപ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഹൈദരാബാദിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എന്നാൽ പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭത്തെ തുടർന്ന് പഠനം തടസ്സപ്പെട്ടതോടെ 1969-ൽ ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിലേക്ക് മാറി.



1970-കളിലെ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ തീപ്പൊരി വിദ്യാർഥി നേതാവായിരുന്നു യെച്ചൂരി. 1978ൽ ജെഎൻയു ചാൻസലർ കൂടിയായ പ്രധാനമന്ത്രിയ്ക്ക്, അവരുടെ വസതിക്ക് മുന്നില്‍വെച്ച്, സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. അടിയന്തരാവസ്ഥയുടെ പേരിൽ ഒരുപക്ഷേ ഇന്ദിരാഗാന്ധി നേരിട്ട ഏറ്റവും വലിയ പ്രതിഷേധം.


സർവകലാശാലാ വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം സിപിഐഎമ്മിൽ ചേർന്നത്.



32-ാം വയസ്സിൽ തന്നെ പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ നേതാവായി മാറി.

ഊഷ്മളമായ വ്യക്തിത്വവും മികച്ച പ്രസംഗശേഷിയും നർമബോധവും യെച്ചൂരിയുടെ രാഷ്ട്രീയ ശൈലിയുടെ പ്രത്യേകതകളായിരുന്നു.


ഇഎംഎസ്, ഹർകിഷൻ സിംഗ് സുർജിത്, ജ്യോതി ബസു തുടങ്ങിയ നേതാക്കൾക്കൊപ്പം യെച്ചൂരി.


ഹർകിഷൻ സിംഗ് സുർജിതിനൊപ്പം.



ഹർകിഷൻ സിംഗ് സുർജിത്തിനും ജ്യോതി ബസുവിനുമൊപ്പം.



1990-കളുടെ മധ്യത്തോടെ ദേശീയ രാഷ്ട്രീയത്തിലെ സഖ്യനീക്കങ്ങളുടെ പ്രധാന ശിൽപ്പിയായി യെച്ചൂരി മാറി.



ജനാധിപത്യ – മതേതര ഇന്ത്യയ്ക്കായി പാർലമെന്റിലെ ശക്തമായ സാന്നിധ്യം.



അണയാത്ത പോരാട്ട വീര്യം.



പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊപ്പം.



പ്രകാശ് കാരാട്ടിനൊപ്പം.



വി എസ് അച്യുതാനന്ദനൊപ്പം.



രാഹുൽ​ഗാന്ധിക്കൊപ്പം.



എല്ലാവരുടെയും പ്രിയ സഖാവ്.



മികച്ച പാർലമെന്റേറിയനുള്ള അവാർഡ് സ്വീകരിക്കുന്നു.



ഇന്ത്യ മുന്നണിയുടെ ശിൽപിയും മാർ​ഗദർശിയുമായിരുന്നു യെച്ചൂരി.



അണയാത്ത പോരാട്ട വീര്യം, അതാണ് യെച്ചൂരി.


Post a Comment

Whatsapp Button works on Mobile Device only