മുതിർന്ന സി പി ഐ എം നേതാവ് ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ഇന്ന് വൈകുന്നേരം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
2006 മുതൽ സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
നാളെ രാവിലെ 10 മുതൽ 11 വരെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിന് ശേഷം വീട്ടിലേക്ക് ഭൗതിക ദേഹം കൊണ്ടു പോകും. ഉച്ചയ്ക്ക് ശേഷം 2.30 വരെ പുവ്വത്തുരിലെ വീട്ടിലും 3 മുതൽ ചാവക്കാട് ഹോച്മിൻ സ്മാരക മന്ദിരത്തിലും പൊതു ദർശനം നടക്കും. വൈകുന്നേരം നാല് മണിക്ക് ചാവക്കാട് പൊതു ശ്മശാനത്തിൽ സംസ്കാരം.

Post a Comment