Saturday, August 1, 2026

​സ്കൂളിലേക്ക് വീണ മരം മുറിച്ചുമാറ്റി DYFI യൂത്ത് ബ്രിഗേഡ്


​കനത്ത മഴയിൽ ഉണ്ണികുളം GUP സ്കൂളിലേക്ക് കടപുഴകി വീണ മരം മുറിച്ചുമാറ്റി DYFI യൂത്ത് ബ്രിഗേഡ് പ്രവർത്തകർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് സ്കൂൾ വളപ്പിലേക്ക് മരം വീണത്.

​സംഭവമറിഞ്ഞ ഉടൻ തന്നെ DYFI ഉണ്ണികുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് അംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂൾ കെട്ടിടത്തിനും കുട്ടികൾക്കും ഭീഷണിയാകുന്ന രീതിയിൽ വീണ വലിയ മരച്ചില്ലകൾ പ്രവർത്തകർ വേഗത്തിൽ വെട്ടിമാറ്റി സുരക്ഷിതമായി നീക്കം ചെയ്തു.

​നാട്ടുകാരുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ സന്നദ്ധ പ്രവർത്തനത്തിന് DYFI ഉണ്ണികുളം മേഖല പ്രസിഡണ്ട് നിഷാന്ത് രാജ് , സിയാദ് , ലാലു , ഇർഷാദ്  എന്നിവർ നേതൃത്വം നൽകി.

Post a Comment

Whatsapp Button works on Mobile Device only