ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ജോയിന്റ് സെക്രട്ടറിയും ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയരക്ടർ ബോർഡ് മെമ്പറും മെമ്പർഷിപ്പ് കമ്മറ്റി ചെയർമാനുമായ ഇരിങ്ങാടൻപള്ളി വാപ്പോളിത്താഴത്ത് ജയസുന്ദർ ഭവനിൽ കാശ്മിക്കണ്ടി സജീവ് സുന്ദർ(64) അന്തരിച്ചു.
ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോഴിക്കോട് സീനിയർ ചേംബർ പ്രസിഡന്റ്, ജേസീസ് കോഴിക്കോട് ചാപ്റ്റർ മെമ്പർ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി സ്ഥാപക മെമ്പറും ട്രഷററും ജോയിന്റ് സെക്രട്ടറിയുമായിരുന്ന പരേതനായ കാശ്മിക്കണ്ടി സോമസുന്ദരത്തിന്റെയും ജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: രശ്മി സജീവ്. മകൻ: റോഷൻ. മരുമകൾ: ആനന്ദി. സഹോദരങ്ങൾ: കാശ്മിക്കണ്ടി ശ്യാംസുന്ദർ, സുജയ ഹേമചന്ദ്രൻ.
സംസ്‌കാരം ഞായറാഴ്ച 12.15- ന് മാവൂർ റോഡ് ശ്മശാനത്തിൽ.

Post a Comment