ശക്തമായ മഴ – വൈദ്യുതി സുരക്ഷാ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.എല്ലിനെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പരാതികളും അടിയന്തര വിവരങ്ങളും അറിയിക്കേണ്ട നമ്പറുകൾ:
📞 ടോൾ ഫ്രീ കസ്റ്റമർ കെയർ: 1912
📱 വാട്സ്ആപ്പ്: 9496001912
⚡ വൈദ്യുതി അടിയന്തര സേവനം: 9496010692 (കോഴിക്കോട് സർക്കിൾ )
സുരക്ഷാ നിർദ്ദേശങ്ങൾ
🚨 പൊട്ടിവീണ വൈദ്യുതി കമ്പികൾ, തകരാറിലായ ലൈനുകൾ, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്.
🚨 അത്തരം സാഹചര്യങ്ങൾ കണ്ടാൽ മറ്റുള്ളവരെയും അപകടമേഖലയിൽ നിന്ന് അകറ്റി നിർത്തുകയും മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ഉടൻ വിവരം അറിയിക്കുകയും ചെയ്യുക.

Post a Comment