Saturday, August 22, 2026

ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; വാഹനം മണിക്കൂറിനകം പിടികൂടി

 


പേരാമ്പ്ര: എരവട്ടൂർ കൈയേലി സ്റ്റോപ്പിന് സമീപം ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ആവള എടക്കോത്ത് മീത്തൽ രാഘവൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് അപകടമുണ്ടായത്.

രാഘവൻ ഓടിച്ച സ്കൂട്ടറിൽ മകൾ അനാമികയും ഉണ്ടായിരുന്നു. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ രാത്രി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ രാഘവൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. അനാമികയ്ക്ക് നിസാര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ നിർത്താതെ പോയ ഗുഡ്സ് ഓട്ടോ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറിനുള്ളിൽ കണ്ടെത്തി. പേരാമ്പ്ര ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുനിന്നാണ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.

പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Whatsapp Button works on Mobile Device only