പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥിമുങ്ങി മരിച്ചു.പെരുമണ്ണ കുറങ്ങോട്ടുമ്മൽ ഷഹൽ ഷാ (17)ആണ് മരിച്ചത്. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടയിലാണ് രണ്ടര ആൾ താഴ്ചയുള്ള കുളത്തിൽ മുങ്ങിപ്പോയത്.
കൂടെയുണ്ടായിരുന്നവർ അറിയിച്ചതോടെ ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്ത് എത്തിച്ച് ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചു.
അടുത്തകാലത്താണ് കുളം നവീകരിച്ച്ആഴവും വീതിയും കൂട്ടിയത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ദിവസവും കുളിക്കാൻ എത്താറുള്ളത്. അതിനിടയിലാണ് ഇപ്പോൾ നാടിനെ ദുഃഖത്തിലാഴ്ത്തി ഷഹൽ ഷായുടെ മുങ്ങിമരണം സംഭവിച്ചത്. പെരുമണ്ണ കുറങ്ങോട്ടുമ്മൽ സാലിയുടെയും ഹസീനയുടെയും മൂത്തമകനായ ഷഹൽഷാ പെരുമണ്ണ ഇഎംഎസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

Post a Comment