Monday, August 3, 2026

മണ്ണിടിച്ചിൽ ഭീഷണി; താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം അപകട ഭീതിയിൽ


താമരശ്ശേരി:മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് ബ്ലോക്കും ലാബും ഉൾപ്പെടുന്ന കെട്ടിടം ഗുരുതര അപകട ഭീഷണിയിലാണ്. കെട്ടിടത്തിന് പിന്നിലെ മൺതിട്ട പലതവണയായി ഇടിഞ്ഞതിനെ തുടർന്ന് മണ്ണ് ക്ലാസ് മുറികളുടെ ജനലുകൾക്ക് സമാന്തരമായി അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇനിയും മണ്ണിടിഞ്ഞാൽ കെട്ടിടത്തിന്റെ ചുമർ തകർന്നു വീഴാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.

സംഭവം ജില്ലാ പഞ്ചായത്ത്, ജില്ലാ കളക്ടർ, ഗ്രാമപഞ്ചായത്ത്, റവന്യൂ വകുപ്പ് എന്നിവരുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയിട്ടും മണ്ണ് നീക്കം ചെയ്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തി അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്.



Post a Comment

Whatsapp Button works on Mobile Device only