Tuesday, August 4, 2026

മൊബൈൽ ആപ്പ് ലോഞ്ചിംഗ്


CM സ്കോളർഷിപ്പ് പരിശീലനത്തിൽ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ട കുട്ടിക്കൂട്ടം  ക്ലാസുകൾ ഇനിമുതൽ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. ആപ്പിന്റെ ലോഞ്ചിംഗ്  ആഗസ്റ്റ് 5 ബുധനാഴ്ച മൂന്നുമണിക്ക് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  മിലി മോഹൻ നിർവഹിക്കും. തദവസരത്തിൽ ഈ വർഷത്തെ CM സ്കോളർഷിപ്പ് പരീക്ഷയിൽ 17 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും ഒന്നാമതായി എത്തിയ 24 കുട്ടികൾക്ക് സമ്മാനം നൽകും. എസ് എസ് കെ കോഴിക്കോട് ജില്ലാ കോഡിനേറ്റർ ഡോ.നിസാർ ചേലേരി സമ്മാനദാനം നിർവഹിക്കും. തുടർന്ന്  AI സാങ്കേതികവിദ്യയെക്കുറിച്ച് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജീഷിത്ത് ക്ലാസ്സെടുക്കും.

Post a Comment

Whatsapp Button works on Mobile Device only