Tuesday, August 4, 2026

പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ


പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത്.

ഇന്ന് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം താഴെയിറക്കി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Whatsapp Button works on Mobile Device only