Wednesday, August 5, 2026

പന്തീരങ്കാവിൽ കാർ കത്തിയമർന്നു


ദേശീയപാതയിൽ പന്തിരങ്കാവ് പോലീസ് സ്റ്റേഷൻ റോഡിന് സമീപം സർവീസ് റോഡിൽ കാർ കത്തിയമർന്നു. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ നിമിഷനേരം കൊണ്ട് കാറിൽ തീ ആളി പടരുകയായിരുന്നു.

ഓടിയെത്തിയവർ തീ അണക്കാൻ  ശ്രമിച്ചെങ്കിലും  മീഞ്ചന്ത ഫയർ യൂണിറ്റിൽ  നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തിയതിന് ശേഷം ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണക്കാനായത്. 

കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. പുക ഉയരുന്നത് കണ്ട ഉടനെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

Post a Comment

Whatsapp Button works on Mobile Device only