എകരൂലിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി. എകരൂൽ കല്ലാരംകെട്ടിൽ തസ്ലീമിന്റെ ഭാര്യ ജംഷില (31) യെയാണ് കണ്ടെത്തിയത്. യുവതി വയനാട് ബത്തേരിയിലെ ബന്ധുവിന്റെ വീട്ടിൽ ആയിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ അറിയിച്ചത്. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ ജലീലിന്റെ മകളാണ് ജംഷില.
ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു യുവതിയെ കാണാതായത്. ഈങ്ങാപ്പുഴയിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. എന്നാൽ സഹോദരന്റെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു...

Post a Comment