Thursday, July 30, 2026

കനത്ത മഴ! തലയാട് വീടിന്‍റെ ചുറ്റു മതിലിൽ ഇടിഞ്ഞു



കനത്ത മഴയില്‍ വീടിന്റെ ചുറ്റു മതിലിൽ ഇടിഞ്ഞു. മണിച്ചേരി മലയില്‍ കണ്ണന്നൂർ കിഴക്കയില്‍ ഗണേശന്റെ വീടിന്റെ ചുറ്റു മതിലിൽ ആണ് ഇടിഞ്ഞത്.


മതിൽ ഇടിഞ്ഞതിനെ തുടർന്ന് കല്ലും മണ്ണും വയലട-തലയാട് റോഡിലേക്ക് പതിച്ചു. തുടർന്ന് ഗതാഗതം തടസപ്പെട്ടു.


വാർഡ് അംഗം സുനോജ് മോഹനന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ കല്ലും മണ്ണും നീക്കം ചെയ്തു. പ്രദേശത്ത് കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗണേശന്റെ കുടുംബത്തെ മാറ്റി പാർപ്പിച്ചു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വയലട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സമീപ മലയോര പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നല്‍കി.



Post a Comment

Whatsapp Button works on Mobile Device only