Friday, July 24, 2026

കോഴിക്കോട് കാരപറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയിൽ



ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് പരിശോധനയിൽ കോഴിക്കോട് 2 കിലോ കഞ്ചാവുമായി നടക്കാവ് തോപ്പിൽ അറബിന്റകത്ത് കമ്പിളി വീട്ടിൽ മുഹമ്മദ് അജ്മൽ (28) നെ സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എം എ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടർ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടി  

നഗരത്തിലെ മൊത്ത വിതരണക്കാരിൽ നിന്നും വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് 50 ഗ്രാം 100 ഗ്രാം അളവുകളിൽ ചെറിയ പോളിത്തീൻ കവറുകളിൽ ആക്കി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്നത് ആണ് ഇയാളുടെ രീതി, സമാനമായ രീതിയിൽ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രൊവിഡൻസ് സ്കൂളിനു മുൻവശത്തുള്ള സി എച്ച് ഓവർ ബ്രിഡ്ജിന് അടിവശത്തു നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 900 ഗ്രാം കഞ്ചാവുമായി മുൻപും ഇയാൾ പിടിയിലായിട്ടുണ്ട് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിവരുന്ന ഇയാളെ കുറിച്ചും. ഇതുമായി ബന്ധപ്പെട്ട നഗരത്തിലെ മൊത്ത വിതരണക്കാരെ പറ്റിയും അവർക്ക് വലിയ അളവിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, ലതീഷ്, സരുൺ, ശ്രീശാന്ത്, അഭിജിത്ത്, ദിനീഷ്, തൗഫീഖ്, മഷൂർ, നടക്കാവ് സ്റ്റേഷനിലെ എസ് ഐ സുകു, എസ് സി പി ഒ ദിപിൻ, സി പി ഒ മാരായ അജീഷ്, പ്രസാദ്, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Whatsapp Button works on Mobile Device only