ഉള്ളിയേരി: അകാലത്തിൽ വിട പറഞ്ഞ അനീഷ് ഉള്ളിയേരിയുടെ ഓർമകളുമായി കലാകാരൻമാരുടെ കൂട്ടായ്മ 'ആർട്ടിസ്റ്റ് വേദി ഉള്ളിയേരി വായനശാലാ പരിസരത്ത് അനുശോചനയോഗം ചേർന്നു. ആർട്ടിസ്റ്റ് വേദി ചീഫ് അഡ്മിൻ അഷ്‌റഫ് നാറാത്ത്, അഡ്മിൻമാരായ ശാന്തൻ മുണ്ടോത്ത്, രമേശൻ നമ്പൂതിരി, ഗീത മൂത്താട എന്നിവർ നേതൃത്വം നൽകി. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചേർന്ന് ആർട്ടിസ്റ്റ് വേദി അഡ്മിനും നാടകനടനും ഗായകനുമായിരുന്ന അനീഷ് ഉള്ളിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വൻ ജനപങ്കാളിത്തമാണ് യോഗത്തിൽ ദൃശ്യമായത്.
അനുശോചന യോഗത്തിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .പി . നാസർ,നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര, വാർഡ് മെമ്പർമാരായ റഹ്മത്ത്, സുഗമ ഹരിദാസ്, അജീഷ് ഉള്ളിയേരി, രാഷ്ട്രീയ പ്രവർത്തകരായ നജീബ് കക്കഞ്ചേരി, പവിത്രൻ മാസ്റ്റർ, നാരായണൻ കിടാവ്, സുരേഷ് ബാബു ആലങ്കോട്, കെ കെ സുരേന്ദ്രൻ മാസ്റ്റർ, സത്യൻ മാസ്റ്റർ ഒള്ളൂർ, പുഷ്പരാജ്, ശാന്തൻ മുണ്ടോത്ത്, ഗീതാ രാധൻ,പുരുഷു ഉള്ളിയേരി, ധനേഷ് ഉള്ളിയേരി, ശശികുമാർ തുരുത്ത്യാട്, ലത നാരായണൻ, ശ്രീധരൻ നൊച്ചാട്, രാധൻ മൂത്താട, ഗീത കൂനഞ്ചേരി, ഷീബ മനോജ്, സജിത സജീവൻ, കല റനീഷ്, ഷാജി കക്കഞ്ചേരി, ജാഫർ (ന്യൂ ഡിജിറ്റൽ സൗണ്ട് ഉള്ളിയേരി)മണി ചാത്തോത്ത്,ഗിരീഷ് ഒള്ളൂർ, രാകേഷ് എസ് എൻ, രജീഷ് മനാട്, സുരേഷ് ചീക്കിലോട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആർട്ടിസ്റ്റ് വേദി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. രമേശൻ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ അഷ്‌റഫ് നാറാത്ത് അധ്യക്ഷത വഹിച്ചു. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ നാട് ദുഃഖം രേഖപ്പെടുത്തി,

Post a Comment