ബാലുശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ സ്വിച്ച് ഓൺ കർമ്മം ബഹുമാനപ്പെട്ട എം പി എം കെ രാഘവൻ നിർവഹിച്ചു. ചടങ്ങിൽ വെച്ച് എസ് എൽ സി , പ്ലസ് ടു, എൻ എം എം എസ്, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ ആർ ഇന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മംഗൾദാസ് ത്രിവേണി ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ കെ ശോഭ ടീച്ചർ, പിടിഎ പ്രസിഡണ്ട് ടി വി വിജേഷ് ,വാർഡ് മെമ്പർ റീജ കണ്ടോത്ത് കുഴി, മുൻ മെമ്പർ ഹരീഷ് നന്ദനം ,എസ് എം സി ചെയർമാൻ പി രാജൻ ,എം പി ടി എ പ്രസിഡൻറ് എംപി ശരണ്യ, അധ്യാപകരായ വി.ജി അനിത, കെ പി ഷറീന, എം കെ മധുസൂദനൻ, വിദ്യാർത്ഥി പ്രതിനിധി ഋഷിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക കെ സലീന നന്ദി പറഞ്ഞു.

Post a Comment